Wednesday, October 7, 2026

മഴത്തുള്ളികൾ


ഞാൻ മരിച്ചെന്നറിഞ്ഞാൽ......

ഓടിയെത്തണം നീ,

മുഖത്തു പൊടിഞ്ഞ വിയർപ്പു തുള്ളികളോടെ,
വിറയാർന്ന നിന്റെ കൈവിരലുകൾ 
ചൂടാറിയ എന്റെ വിരലുകളിൽ കൊരുത്ത് 
അരികിൽ തന്നെ നിൽക്കണം....
കവിളിൽ തഴുകണം,
നെറുകയിൽ ചുംബിക്കണം
ലോകം പലതും പറയും,
ഭയക്കരുത് നീ...

കരയരുതന്ന് നീ,
നിനക്ക് ഞാൻ നഷ്ടപെടുന്നില്ല,
ഞാൻ നിന്നുള്ളിൽ തന്നെയാണ്, 
അറിയുക ഞാൻ മരിക്കുന്നത്
നീ മരിക്കുന്നതോടെയാണ്.....

പരിഭവിക്കരുത് നീ,
പുണരാനാവില്ലെനിക്,
നിറയുന്ന മിഴികളിൽ ചുംബിച്ച്
മാറോടണക്കാനുമാവില്ല,
ഒന്നും പറയാനുമാവില്ല...
ഇനി ഇതൊക്കെ ചെയ്താലും 
നിനക്കത് അറിയാനുമാവില്ല ചിലപ്പോൾ.

ഞാൻ മരിച്ചെന്നറിഞ്ഞാൽ.....
നീ ഓടിയെത്തണം.
നീ അരികിലില്ലെങ്കിൽ മരണം പോലും 
എനിക്ക് ഭയമാണ്.....