Tuesday, February 15, 2011

വാലെന്റൈൻ

പരിഭവവും പാരാതിയും ഇല്ലായിരുന്നു അവള്‍ക്ക്. വാലെന്റൈന്‍ ദിനത്തിന്റെ യാതൊരു വിധത്തിലുള്ള ആര്‍ഭാടങ്ങളുമില്ലാതെ രണ്ടു മനസ്സുകളില്‍ പ്രണയത്തിന്റെ ഭാവങ്ങള്‍ സാധാരണ പോലെ കടന്നു പോയി. “എല്ലാവരും ഇങ്ങനെ നമ്മളെപ്പോലെ ആയിരിക്കുമോ” എന്നൊരു ചോദ്യം മാത്രം ബാക്കി.

തിളങ്ങുന്ന കടലാസില്‍ പൊതിഞ്ഞൊരു സമ്മാനമോ, മൊബൈലില്‍ പ്രണയത്തിന്റെ തീവ്രമായ സന്ദേശങ്ങളോ കണ്ടില്ല. എന്നത്തെയും പോലെ കുറച്ചു ഫോണ്‍കാള്‍, എന്തൊക്കെയോ സംസാരിച്ചു, പതിവുപോലെതന്നെ കുറച്ചു ഉപദേശങ്ങള്‍ മാത്രം മറുവശത്തു നിന്നും കേട്ടുകൊണ്ടിരുന്നു.

പ്രണയം ഒരു ക്യാമ്പസ് റൊമാന്‍സായി കണ്ടിരുന്നില്ല എന്നെപ്പൊലെ അവളും, അതിനുമൊക്കെ അപ്പുറത്തുള്ള എന്തോ? പഞ്ചാര വാക്കുകളാല്‍ കൊഞ്ചുന്നതിനും, മെസേജുകള്‍ അയക്കുന്നതിനും മാറ്റിവച്ചിരുന്നത് വളരെ ചെറിയ നിമിഷങ്ങള്‍ മാത്രം. കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ എങ്ങനെ അക്കരെ എത്തിച്ചേരുമെന്നതായിരുന്നു എന്നും അവളുടെയും ചിന്ത.

ആരെയൊക്കെ എതിര്‍ക്കണം, ആരെയൊക്കെ വേദനിപ്പിക്കണം, ഇനിയും എത്രനാള്‍ ഇങ്ങനെ രണ്ടു ധ്രുവങ്ങളിലായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ തളര്‍ന്ന മനസ്സുമായി എന്നെ കുറ്റപ്പെടുത്തുമായിരുന്നു. “ എന്നെ സമാധാനിപ്പിക്കാനെങ്കിലും എന്തെങ്കിലും പറഞ്ഞുകൂടെ”

പിരിയില്ല എന്നൊരു ആത്മവിശ്വാസം ഉള്ളതുകൊണ്ടാവും അവളുടെ ആ ചോദ്യങ്ങള്‍ക്കൊന്നും ഒരു ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഒടുവില്‍ യാത്ര പറഞ്ഞു പിരിയുവാനായിരുന്നുവെങ്കില്‍ അവള്‍ക്കു മുമ്പെയും എത്രയോ പ്രണയിക്കാമായിരുന്നു എനിക്ക്. പ്രണയം എന്നുമൊരു ആത്മാവു പോലെ ആയിരുന്നു. അത് മരണം വരെ കൂടെയുണ്ടാവണമെന്നതു ഒരു നിത്യ പ്രാര്‍ത്ഥനയാണ്.

സമ്മാനങ്ങള്‍ കൈമാറിയും, ഇണക്കിളികളെപ്പോലെ ഒരു ചില്ലയുടെ മറവില്‍ കൊക്കുരുമിയും ചൂടു പങ്കിട്ടും ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു എന്നു വരുത്തിതീര്‍ക്കുന്നതിനേക്കാള്‍ നാളെയുടെ വഴികളില്‍ നിന്റെ കണ്ണീര്‍ വീഴ്ത്താതെ, തളരാതെ യാത്ര ചെയ്യുവാനുള്ള മുന്നരുക്കങ്ങള്‍ക്കായിരുന്നു അവളെപ്പോലെ ഞാനും ആദ്യ സ്ഥാനം നല്‍കിയിരുന്നത്.

തൊട്ടരികില്‍ ഉണ്ടായിരുന്നിട്ടും കാണാന്‍ കിട്ടുന്നത് ചെറിയ നിമിഷങ്ങള്‍ മാത്രം. ഒരു വിളിപ്പാടകലെ, ഒരു കാല്‍ചുവടിനപ്പുറത്തായിരുന്നിട്ടും ഒന്നു കാണാന്‍ ചിലപ്പോള്‍ എത്രയോ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. പലരുടെയും കുറ്റപ്പെടുത്തലുകളും പഴിവാക്കുകളും അവളെ പലപ്പോഴും തളർത്തിയിരുന്നു. അതുകൊണ്ടുതന്നെ തമ്മിൽ കാണേണ്ട പല സാഹചര്യങ്ങൾ,  തൊട്ടടുത്തുണ്ടായിരുന്നിട്ടും ഒന്നു കാണാതെ ഒരു ഫോൺകാളിൽ ഒതുക്കിയ എത്ര വിശേഷ ദിവസങ്ങൾ.

“നാളെ വാലെന്റൈന്‍ ദിനമാണ്, എനിക്കെന്തു സമ്മാനമാണ് തരുന്നത്” സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തോന്നിയൊരു നേരമ്പോക്ക്. അല്‍പ്പനേരം അവള്‍ മൗനമായി, “ഞാന്‍, എനിക്കൊരു ജോലി ഉണ്ടായിരുന്നുവെങ്കില്‍.....” കണ്ണിരിന്റെ ചൂടുള്ള മുഴുവനാക്കാത്ത വാക്കുകള്‍ മറുതലക്കല്‍.

പിന്നെന്തൊക്കെ പറയേണ്ടി വന്നു അവളെയൊന്നു ചിരിപ്പിക്കുവാന്‍. “സ്റ്റഡി ലീവാണു, അല്ലെങ്കില്‍ കോളെജില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ് മണിയെടുത്തെന്തേലും വാങ്ങിയേനെ ഞാന്‍” ഇടക്കൊക്കെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

നിറപുഞ്ചിരിയോടെ ഇരു കൈകള്‍ നീട്ടി എന്റെ കൈയ്യില്‍ നിന്നും പ്രണയ സമ്മാനം വാങ്ങുമ്പോള്‍, ഒരു നിമിഷമെങ്കിലും അവള്‍ വിഷമിക്കാതിരിക്കില്ല എന്തേലുമൊരു സമ്മാനം തിരികെ നല്‍കാന്‍ കഴിയാത്തതില്‍. വേണ്ട അതിലുമെത്രയോ വലുതാണ് അവളുടെ പരിഭവം. പറഞ്ഞറിയിക്കുവാനാവാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കാലായിരിക്കും ആ മനസ്സു മുഴുവന്‍ അപ്പോള്‍. അതു കണ്ടുകൊണ്ടിരിക്കാന്‍ എന്തു സുഖമാണ്.

അവള്‍ക്കായി  ഒന്നും വാങ്ങിയില്ല. അവളുടെ ഒന്നു രണ്ടു മെസേജുകള്‍ വന്നതിനു മറുപടിയായി ഒരു മെസേജ് പോലും അയക്കാന്‍ പറ്റിയില്ല. സമയമില്ലാഞ്ഞിട്ടോ മറന്നു പോയതോ അല്ലായിരുന്നു. രാവിലെ  മുതല്‍ “മെസേജ് സെന്റ് ഫെയില്‍ഡ്” എന്ന് കാണിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ലായിരൂന്നു.

എങ്കിലും പരിഭവിച്ചില്ല അവള്‍, പിണങ്ങിയതുമില്ല. കുറച്ചു റൊമാന്റിക് മെസേജുകള്‍ക്കും, പ്രണയ സമ്മാനങ്ങള്‍ക്കുമൊക്കെയപ്പുറം  എന്തൊക്കെയോ ആയിരുന്നു അവളുടെ ഉള്ളിലും പ്രണയം. സമ്മാനങ്ങള്‍ നല്‍കി ഒരു വാലെന്റൈന്‍ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തേണ്ടതിനപ്പുറം എന്തൊക്കെയോ.

രാത്രിയുടെ മറവില്‍, നിദ്രയുടെ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അവളുടെ മെസേജ്. “എങ്കിലും നീ ഇന്ന് എനിക്കൊരു മെസേജ് പോലും..., 

18 comments:

ഉപാസന || Upasana said...

ഒരുമിച്ചായിരിക്കട്ടെ സുബി
വിചാരങ്ങൾ നന്നായി പകർത്തി
:-)
ഉപാസന

Pony Boy said...

പ്രണയം ഒരുതരത്തിൽ പറഞ്ഞാൽ ഒരു വല്ലാത്ത ഫീലിങ്ങാണ്....എന്തൊക്കെയുണ്ടെങ്കിലും അതിലൊരു സുഖമുണ്ട്...പണം കൊടുത്ത് വാങാൻ കഴിയാത്ത സുഖം..

ശ്രീ said...

അടുത്ത വാലന്റെന്‍ ദിനത്തില്‍ ഒരുമിച്ചിട്ടുണ്ടാകുമെന്ന് കരുതാം

Subiraj Raju said...

പ്രണയം സത്യമാകുമ്പോള്‍ അതില്‍ സ്നേഹത്തിന്റെ പല പല ഭാവങ്ങള്‍ ഉണ്ടാകുന്നു. ബാഹ്യമായ കാഴചകള്‍ക്കപ്പുറം ഉള്ളിന്റെ ഉള്ളില്‍ നിന്നും ഓരോ നിമിഷവും അവളില്‍/അവനില്‍ നിന്നും നാം എന്തൊക്കെയോ പുതുതായി മനസ്സിലാക്കികൊണ്ടിരിക്കുന്നു. തൊട്ടടുത്ത നിമിഷം മുതല്‍ ഒരുമിച്ചായിരിന്നുവെങ്കില്‍ എന്നു ആഗ്രഹിക്കുന്നു...

ഉപാസന, ശ്രീ, Pony Boy ഇവിടെയെത്തി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ആശംസകള്‍!

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു.
നല്ല പ്രണയം

Manuraj M Haridas said...

yes will be together

Unknown said...

നന്നായി എഴുതി! ആശംസകൾ...

361 degree said...

രാത്രിയുടെ മറവില്‍, നിദ്രയുടെ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ good writing

Anu Saji said...

valantine day kazhinjallo,
Onnichaayo veendum

Anonymous said...

Nice story

Anonymous said...

[url=http://www.iystwowgold.com#wowgold]wow gold[/url], This games gold is made to please! The initially time you are trying them on you'll like it. I cherished them so considerably I had to acquire yet another. ease and comfort and fashionth.
Excellents games golds a droit . Livraison ultra-rapide. Dont demander avec davantage
Absolutely adore a games gold. Look really good by using shorts. Best present actually!
Examples of these are excellent! i acquired him or her 24 months and continually healthy! Nothing you've ever felt [url=http://www.iystwowgold.com]wow gold[/url] is this approach! i saw it zodiacs prior to when i got my initial match and they were being nothing in comparison to this kind of. fantastic encourage them, you will want these products!
I actually relished each of these [url=http://www.hahawowgold.com]buy wow gold[/url] after I started out your box. The first thing this was aggravating mainly because have nice and firm coat about the higher area among the games gold or little or no dog's hair rrn any way within the feet or midsole and thats why they will not keep on being earthworms after it is quite distinct out of the house. Though whey protein are fantastic weeks muddy and actually drenched.

Anonymous said...

Since the line carries oxygen to the center, an impediment in the rate of flow can make
chest for a broad compass of ailments including highschool lineage pressure.
All the same, digest in psyche that cessation reduces cholesterol.
oolong tea contains powerful antioxidants recommends adding both soluble and
insoluble vulcanized fiber to your dieting. Antioxidants should forestall low-density lipoproteins LDL s or
bad Cholesterol receive to do is cut your animal
fat uptake.

my web site ... high indian remedy cholesterol home
my site - high indian remedy cholesterol home

Anonymous said...

Problems such as system of weights passing, piteous
exemption and other complications from lack of appointed for
Parkinson's disease let in levodopa L-dopa, COMT inhibitors and Dopamine agonists. according to a report from scientific discipline Everyday, the research indicate ibuprofen slows the advancement of Parkinson's Disease in those already diagnosed with the circumstance and cautioned against using
the do drugs as a hinderance mensuration.

Feel free to visit my website Parkinson's disease specialists Lambsburg

Anonymous said...

For this reason, women with lupus is an uncommon disease caused by limited movement.
This can cause a person has four or more without any obvious injury and major awareness out there!
There are also lab tests may be present to you will be really interested
to know your message will be presenting in collaboration with agencies
from the liver. If you need to put in your life,
even in the sera of non-fragile X patients with SLE.



Stop by my web blog :: lupus Treatment Sharon Spgs

Unknown said...

കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗില്‍ കയറാന്‍ മറക്കരുതേ...ലിങ്ക്
http://kappathand.blogspot.in/2015/04/blog-post_8.html

മുബാറക്ക് വാഴക്കാട് said...

ഒരുമിച്ചായിരിക്കാ൯ പ്രാത്ഥിക്കുന്നു..
ബ്ലോഗ് ഇഷ്ടപ്പെട്ടു..
കൂടെ കൂടുന്നു.... :)

മുബാറക്ക് വാഴക്കാട് said...
This comment has been removed by the author.
PRANAV ARZ said...

I like It