Monday, August 9, 2010

പുതിയ കീമാന്‍

മലയാളം ടൈപ്പ്റൈറ്റിംങ്ങില്‍  കൂടുതല്‍ പുതുമയോടെ കീമാന്‍. Web Browser-കളിലും M.S. Word, Photo Shop തുടങ്ങിയ നിരവധി പ്രോഗ്രം സോഫ്റ്റ്വെയറുകളിലും കാര്‍ത്തിക, അഞ്ജലി തുടങ്ങിയ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)” ഉപയോഗിച്ചും  വളരെ ലളിതമായ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കുന്നു.

ഈ ലിങ്കില്‍ ക്ലിക് ചെയ്ത് “Keyman Software”  ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം System Restart ചെയ്യുക.




Web Browser-കളില്‍ മലയാളം എഴുതുന്ന വിധം 

Web Browser Open  ചെയ്ത ശേഷം കീമാന്‍റെ ലോഗോയില്‍ ക്ലിക് ചെയ്ത് അതില്‍ നിന്നും “മ”  അ  എന്നിവയില്‍ ഏതെങ്കിലും ഒരു അക്ഷരം സെലക്ട് ചെയ്ത പഴയതു പോലെ മംഗ്ലീഷില്‍ എഴുതി മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.





 M.S Word, PhotoShop തുടങ്ങിയ പ്രോഗ്രാമുകളില്‍ മലയാളം എഴുതുന്ന വിധം

എവിടെയാണോ എഴുതേണ്ടത് ആ പ്രോഗ്രാം Open ചെയ്ത ശേഷം Notification Area യിലുള്ള keyman logo യില്‍ ക്ലിക്ക് ചെയ്ത് “ML_TT Keyboard (ASCII) എന്നത്  സെലെക്റ്റ് ചെയ്യുക. അതിനു ശേഷം മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളം എഴുതാവുന്നതാണ്.




ടൈപ്പ് ചെയ്യുന്ന രീതി.
 
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav (_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
 
2. ചന്ദ്രക്കല വരുത്തുവാനായി (~) എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)


വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു. 


NOTE :-

Web Browser ല്‍ ‍മലയാളം എഴുതി കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണമെന്നുണ്ടെങ്കില്‍ notification area യിലെ keyman logo യില്‍ ക്ലിക്ക് ചെയ്ത് “No keyman keybord” എന്നത് സെലെക്റ്റ് ചെയ്താല്‍ മതിയാകും.

M.S Office ലൊ Adobe Photoshop ലൊ ആണെങ്കില്‍ “No keyman keybord” സെലെക്റ്റ് ചെയ്യുന്നതോടൊപ്പം ഫോണ്ടു കൂടി change ചെയ്തു കൊടുക്കേണ്ടി വരും...
 

Keyboard shortcut ആവശ്യമുള്ളവര്‍ക്ക് keyman logo യില്‍ Right click ചെയ്ത് keyman configuration ല്‍ പോയി സൌകര്യ പ്രതമായ Shortcut ഉകള്‍ കൊടുക്കാവുന്നതാണ്.

ഇതുവരെ ഈ സൌകര്യം തിരിച്ചറിയാന്‍ കഴിയാത്തവരുടെ ശ്രദ്ധയാക്കായിട്ടാണ് ഇവിടെ Share ചെയ്തിരിക്കുന്നത് . ഇതിനോടകം തന്നെ ഇത് അരച്ചുകലക്കി കുടിച്ചവര്‍ ഈയുള്ളവനെ വെറുതെ വിടണെമേയെന്ന് അപേക്ഷിക്കുന്നു.

19 comments:

അലി said...

Thanks!

അലി said...
This comment has been removed by the author.
കരിപ്പാറ സുനില്‍ said...

വളരേ നന്ദി .
ഇത് ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി പറഞ്ഞു തരാമോ ?

Subiraj Raju said...

ക്ഷമിക്കുക സുഹൃത്തെ,
ലിനക്സില്‍ ഇന്‍സ്റ്റാളേഷനെക്കുറിച്ചു എനിക്ക് വ്യക്തമായൊരു അറിവില്ല, പഴയ കീമാന്‍ താങ്കള്‍ ഇന്‍സ്റ്റാള്‍ ചെയ്തട്ടുണ്ടുവെങ്കില്‍ അതേ രീതിയില്‍ തന്നെ സാധിക്കുമെന്നാണ് എന്‍റെ വിശ്വാസം.. ശ്രമിക്കുക.

gazalpookkal said...

എന്റെ സിസ്റ്റത്തില്‍ വരമൊയി എഡിറ്റര്‍ ഉണ്ട്

ഇതില്‍ പറഞ്ഞ ഓപ്ഷന്‍സ് ഒന്നും അതില്‍ കാണുന്നില്ല .

ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ ...!!
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ...?
എനിക്ക് ഫോട്ടോ ഷോപ്പില്‍ മലയാളം എയുതാന്‍
വേണ്ടിയായിരുന്നു
plz help me ...
id navaskoodathil @ gmail . com

Subiraj Raju said...

താങ്കള്‍ പഴയ കീമാന്‍ ആദ്യം Un Istall ചെയ്യുക. അതിനു ശേഷം പുതിയ Keyman Click ചെയ്ത് Run ചെയ്യുകയോ Save ചെയ്ത് Insatall ചെയ്യുകയൊ ചെയ്യാം. ഒന്നുകൂടി ശ്രമിച്ചു നോക്കു. ഞന്‍ PhotoShop, CorelDraw എന്നീ softare-ല് ഇതാണു ഉപയോഗിക്കുന്നത്.

അങ്കിള്‍ said...

1.Regarding Chillukal, Unicode version 5.0 or 5.1, which is available under this Keyman.

2.Will this work off line also?

Please respond.

അങ്കിള്‍ said...

ഞാൻ ഇൻസ്റ്റാൾ ചെയ്തു. പുതിയ കീമാൻ ഉപയോഗിച്ചാണു ഇതെഴുതിയിരിക്കുന്നത്. ‘അഞ്ജലി’ സെലക്ട് ചെയ്തു.

ഈ പാരഗ്രാഫ് എഴുതിയിത് ‘കാര്‍ത്തിക’ സെലക്ട് ചെയ്ത് എഴുതി.

രണ്ട് ഫോണ്ടിനും തമ്മിലുള്ള വ്യത്യാസം എന്ങനെ മനസ്സിലാക്കും. ദാ കണ്ടോ, “എന്ങനെ’(enngane)നേരാം വണ്ണം വരുന്നില്ലല്ലോ. അതെന്തുകൊണ്ടാണ്.

ഇതിലെ ചില്ലക്ഷരന്ങള്‍ ആണവമാണോ അല്ലയോ? മറുപറ്റി തരുമല്ലോ.

Subiraj Raju said...

താങ്കൾ എങ്ങനെ (engangane) ഈ രീതിയില്‍ എഴുതി നോക്കു. enngane (എന്ങനെ) ഈ രീതിയിലായിരിക്കില്ലല്ലോ പഴയ കീമാൻ ഉപയോഗിച്ചു എഴുതിയിരുന്നത്. ചില syst-ത്തിൽ കാർത്തിക ചില്ലക്ഷരങ്ങളുടെ കാര്യത്തിൽ പ്രശ്നം കാണിക്കുന്നുണ്ട്. (പകൽ,അവൻ,അവൾ, അവർ,അമ്ലം,എന്റെ,ക്ക,ച്ച,ട്ട,ത്ത, പ്ല,ക്ല,) കാർത്തിക ഉപയോഗിച്ചു മോസില്ലായിൽ ആണു ഞനിതു എഴുതിയിരിക്കുന്നത്. എനിക്കിതുവരെ അങ്ങനെയുള്ള യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. Keyman Installation-നേയും System Setting-നേയും കുറിച്ചു താങ്കൾക്ക് കൂടുതൽ വിവരങ്ങൾ ആദ്യാക്ഷരിയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്...

സസ്നേഹം
സുബിരാജ്

Anonymous said...

സ്കൂളിലും കോളേജിലും ഒക്കെ കമ്മണ്ട് അടിച്ചു നടന്ന നിലക്ക് ഇവിടെ കമ്മണ്ട് അടിക്കാന്‍ മറക്കുകയോ?
ഹ ഹ ഹ ഹ നല്ല ചേലായി...
ഇതാ കമ്മണ്ട് അടിഇചിരിക്കുന്നു കേട്ടാ...
ആണായത് കൊണ്ട് ഈ കമ്മണ്ട് കേള്‍ക്കുന്ന ആള്‍ ഇഷ്ട്ടപ്പെടണമെന്നില്ല-കമ്മണ്ടുകള്‍ സാധാരണ പെണ്‍കുട്ടികളെയാണല്ലോ അടിച്ചു കാണാറ് പതിവ്..
ഉം....ഇരിക്കട്ടെ..
ഉസ്മാന്‍കുട്ടി കളത്തില്‍

Anonymous said...

how can we write 'pengal' I mean i cn't write nga

Subiraj Raju said...

പെങ്ങൾ :- pengngaL

കുഞ്ഞ്മോന്‍ said...

ഇതുപയോഗിച്ച് ASCII നല്ലത് പോലെ PS ൽ എഴുതുവാൻ സാദിക്കുന്നു..

ബ്രൈസറില്‍ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രശനങ്ങള്‍ വരുന്നു.
൧- ചില്ലക്ഷരങ്ങള്‍ ഒന്നും വരുന്നില്ല
൨- enter key വര്‍ക്ക് ചെയ്യുന്നില്ല

പെങ്ങൾ :- pengngaL എന്ന് എഴുതിയിരിക്കുന്നതില്‍ ള്‍ വരുന്നില്ല.

ആദ്യത്തെ പാരഗ്രാഫ് ഒഴിച്ച് ബാകിയെല്ലാം മൊഴി സ്കീം ഓഫ്‌ലൈന്‍ HTML ഫയല്‍ ഉപയോഗിച്ച് എഴുതിയതാണ്.

OS: Win 7, google chrome

SunilKumar Elamkulam Muthukurussi said...

ഇത് നമ്മടെ സണ്ണിച്ചായന്റെ പഴയ കീബോര്‍ഡ് അല്ലേ? അതെങ്ങന്യാ പുതിയതാവണത്?

താങ്കള്‍ ഇതില്‍ എന്താ പുതുക്കിയത്?

എന്റെ കയ്യില്‍ ഇതിന്റെ പഴയ (എകദേശം 5 കൊല്ലം മുന്‍പത്തെ) വേര്‍ഷന്‍ ഉണ്ട്.

-su-

Subiraj Raju said...

Web Browser-കളിലും, Photo Shop പോലുള്ള സോഫ്റ്റ്വെയറുകളിലും യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)” ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് എനിക്ക് കിട്ടിയ ഒരു പൂതിയ അറിവായിരുന്നു. എന്നേപ്പോലെ അത് അറിഞ്ഞിട്ടില്ലാത്തവർക്കായി ഒരു സഹായം അത്രയെ ഈ പോസ്റ്റിനു ഉദ്ദേശ്ശമുള്ളു. അല്ലാതെ ഞാനായിട്ട് എന്തെങ്കിലും പുതുക്കിയതുകൊണ്ടല്ല. അത വ്യക്തമായി അവസാന പാരഗ്രാഫിൽ എഴുതിയിട്ടുമുട്ട്, താങ്കൾ ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. താങ്കളുടെ പോസ്റ്റ് ഞാൻ സ്തിരം വായിക്കാറുണ്ട്. സണ്ണിച്ചാന്റെ പോസ്റ്റ് ഞാൻ വായിച്ചിട്ടില്ല. ഈ പോസ്റ്റിടുന്നത് 5 മാസം മുമ്പാണ്. എന്നെക്കൂടാതെ വേറെ ഒരാൾക്കെങ്കിലും ഇതുകൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ടെക്കിൽ അത്രയും സന്തോഷം,

Anonymous said...

നൊ പ്രോബ്ലം സുബിരാജ്.
ഞാൻ അത്ര ശ്രദ്ധിച്ച് വായിച്ചില്ലാന്ന് തോന്നുന്നു. പുതിയ കീമാൻ എന്ന ടൈറ്റിലിലെ ആ “പുതിയ” എന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു.

സണ്ണി ഇപ്പോ ബ്ലോഗിൽ ആക്റ്റീവാണോന്ന് അറിയില്ല. ആശാൻ ഒരു ഇംഗ്ലീഷ്/മലയാളം ഡിക്ഷണറിയൊക്കെ ഉണ്ടാക്കിയിരുന്നു.
സീ യു.
-സു‍-|Sunil

Anonymous said...

very good but little difficult in getting words... thanx a lot

shaji P said...

good work you have done for the entire malayalees

MYBLOG said...

Nokia 6120c adakkamulla phonukalil malayalam eyuthan valla margumundo